വഴയില: വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു. വഴയില സെന്റ് ജൂഡ് പാരിഷ് ഹാളിൽ മെയ് 1 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വൈദിക കോഡിനേറ്റർ ഫാ. ആൻറണി അധ്യക്ഷത വഹിച്ചു. അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് കൂടിവരവ് ഉദ്ഘാടനം ചെയ്തു. അതിരൂപത അൽമായ ശുശ്രൂഷ കൺവീനർ ആൻറണി ആൽബർട്ട് പരിശീലന ക്ലാസിനും ഗ്രൂപ്ചർച്ചയ്ക്കും നേതൃത്വം നൽകി. ഫെറോന കൺവീനർ സുനിൽകുമാർ സ്വാഗതവും ഫാ. ആൻറണി കൃതജ്ഞതയും രേഖപ്പെടുത്തി. ക്രമീകരണങ്ങൾക്ക് ഫെറോന ആനിമേറ്റർ റീന ഷാജി നേതൃത്വം നല്കി.
