ചിന്നത്തുറ: തൂത്തൂർ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ചിന്നത്തുറ സെന്റ് ജൂഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽവച്ച് നടന്ന ക്ലാസ് ചിന്നത്തുറ ഇടവക വികാരി ഫാ. ജിബു നിർവഹിച്ചു. അതിരൂപത മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.വിജിൽ ‘മാധ്യമങ്ങളുടെ ശരിയായ ഉപയോഗം’ എന്ന വിഷയത്തിന്മേൽ ക്ലാസ് നയിച്ചു. നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗവും കൈക്കൊള്ളേണ്ട മുൻകരുതലകളും എന്നിവ ക്ലാസിൽ വിശദീകരിച്ചു. ആനിമേറ്റർ മേരി ത്രേസ്യ മൊറൈസ് ഏവരെയും സ്വാഗതം ചെയ്തു. വിവിധ ഇടവകകളിൽ നിന്നും വിദ്യാഭ്യാസ പ്രതിനിധികളും വിദ്യാർഥികളും പങ്കെടുത്തു.

