തിരുവനന്തപുരം: മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ (MCAP) കോളേജ് ഡേ ‘ലയo 2026’ ആഘോഷം വിദ്യാർത്ഥികൾക്ക് പ്രചോദനകരമായ വേദിയായി മാറി . സിവിൽ സർവീസ് പരീക്ഷ 2026-ൽ ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യാ റാങ്ക് (57) നേടിയ തിരുവനന്തപുരം സ്വദേശിനി ജെ. എസ്. ശ്രീജയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന കലോത്സവവും വർക്ക്‌ഷോപ്പുകളും ഈ പരിപാടിയോടെ സമാപിച്ചു. ശ്രീജയുടെ നേട്ടത്തെ അഭിനന്ദിച്ച് തിരുവനന്തപുരം അതിരൂപത, മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് എന്നിവയുടെ പ്രതിനിധികളായി മോൺ. യൂജിൻ എച്ച്. പെരേരയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുജ കെയും ശ്രീജയെ ആദരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മരിയൻ എഡ്യൂസിറ്റി (MCAP) മാനേജർ റവ. ഡോ. എ. ആർ. ജോൺ നിർവഹിച്ചു. ലക്ഷ്യബോധത്തോടെയുള്ള പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാം എന്ന് അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുപറഞ്ഞു. ബർസാർ ഫാ. അബിൻ സ്റ്റാൻലി സ്വാഗതം ആശംസിച്ചു. പരിപാടിയിൽ ഡയറക്ടർ പ്രൊഫ. ബേബി കെ. പോൾ, ആർട്സ് ഫെസ്റ്റ് സ്റ്റുഡന്റ് കോർഡിനേറ്റർ സുഹാന, വിദ്യാർത്ഥി പ്രതിനിധികളായ നയനയും, അർജുനും സന്നിഹിതരായിരുന്നു.

