മാമ്പള്ളി: മാമ്പള്ളി പരിശുദ്ധാരൂപി ദേവാലയത്തിൽ വിശ്വാസികളുടെ ആത്മീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി പെസഹാചരണം ഭക്തിപൂർവ്വം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ഡേവിഡ്സൺ, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിസിസി വാർഡംഗങ്ങൾ പങ്കെടുത്തു. പെസഹാ ദിവസത്തിന്റെ ആത്മീയ പ്രസക്തി വിശ്വാസികൾക്ക് ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രത്യേക പ്രാർത്ഥനകളും തിരുവചനവായനയും നടന്നു. തുടർന്ന് കുടുംബസ്നേഹവും ക്രിസ്തീയ ഐക്യവും പ്രതിപാദിക്കുന്ന പാദം കഴുകൽ ശുശ്രൂഷയും പെസഹാ അപ്പം പങ്കുവയ്ക്കൽ ചടങ്ങും നടത്തി. മാർച്ച് 14 മുതൽ 18 വരെ തുടരുന്ന പരിപാടിയിൽ ഇടവകയിലെ രണ്ട് വാർഡുകൾ വീതം ഓരോ ദിവസവും സജീവമായി പങ്കെടുക്കുന്നു.

