തിരുവനന്തപുരം: കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീൻ അതിരൂപത വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു. ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് ജൂബിലി വർഷ ലോഗോ ആർച്ച്ബിഷപ് അതിരൂപതാ പ്രസിഡൻറ് രാജീവിന് നൽകി പ്രകാശനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി, ആനിമേറ്റർ സിസ്റ്റർ ആൻസി, പാളയം ഫെറോനാ ഡയറക്ടർ ഫാ. സന്തോഷ്, പേട്ട ഫെറോന ഡയറക്ടർ ഫാ. സിബിൻ, വട്ടിയൂർക്കാവ് ഫെറോന ഡയറക്ടർ ഫാ. സനീഷ്, അഞ്ചുതെങ്ങ് ഫെറോന ഡയറക്ടർ ഫാ. ഹെറിൻ, ആനിമേറ്റർ സിസ്റ്റർ രജനി, പുതുക്കുറിച്ചി ഫെറോന ആനിമേറ്റർ സിസ്റ്റർ സ്മിനി , മറ്റ് അതിരൂപത സമിതി അംഗങ്ങൾ, ഫെറോന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന വാർഷിക സെനറ്റിൽ അതിരൂപതയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഫെറോന പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളന ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ പോർട്ട് വാർഡ് കൗൺസിലർ പനിയടിമ നിർവഹിച്ചു. അതിരൂപത അഡ്വൈസറി ബോർഡ് അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ ഇമ്മാനുവൽ ആശംസകൾ അറിയിച്ചു. രൂപത കലോത്സവമായ ‘രൂപകം’ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

