കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി (വിധവ ഫോറം) സംഗമം നടത്തി. ഫെബ്രുവരി 14 ശനിയാഴ്ച സെന്റ് ജോസഫ് ഇടവക പാരിഷ് ഹാളിൽവച്ച് നടന്ന സംഗമം ഫൊറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു. അതിരൂപത കുടുംബ ശുശ്രൂഷ റിസോഴ്സ് ടീം അംഗം ബിജു സൈമൺ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അതിരൂപത കുടുംബശ്രൂഷ ഡയറക്ടർ ഫാദർ റിച്ചാർഡ് സഖറിയ അധ്യക്ഷത വഹിച്ചു. വൈദിക കോഡിനേറ്റർ ഫാ. ജെബിൻ സ്വാഗതവും മരിയൻ എൻജിനീയറിങ് കോളേജ് ബർസാർ ഫാ. ജിം കാർവിൻ ആശംസകളും അർപ്പിച്ചു. കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക അംഗമായ ഷാർലറ്റ് ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഫൊറോന കുടുംബ ശുശ്രൂഷ കൺവീനർ ഷീല ഫ്രൈഡറിക് ഏവർക്കും നന്ദി അർപ്പിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് സ്നേഹസമ്മാനവും സ്നേഹവിരുന്നും നൽകി.

