കരുംകുളം: പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു. കരുംകുളം സൗഹൃദ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ഫൊറോനയിലെ 10 ഇടവകകളിൽ നിന്നുള്ള ടിം പങ്കെടുത്തു. അടിമലത്തുറ ഇടവക ഒന്നാം സ്ഥാനവും, പുതിയതു റ രണ്ടാം സ്ഥാനവും, പുല്ലുവിള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 10000/- രൂപ ഒന്നാം സമ്മാനമായും, രൂപ 5000/- രണ്ടാം സമ്മാനമായും മൂന്നാം സമ്മാനമായി 3000/- രൂപയും, പങ്കെടുത്ത മറ്റെല്ലാ ഇടവകകൾക്കും പ്രോത്സാഹന സമ്മാനമായി 1000/- രൂപയും നൽകി. C ഫൊറോന അജപാലന കോഡിനേറ്റർ ഫാ. ജോയി സി. മാത്യു വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകി.

