കുടപ്പനക്കുന്ന്: വട്ടിയൂർക്കാവ് ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 2025 ഡിസംബർ 14, ഞായറാഴ്ച കുടപ്പനക്കുന്ന് മേരിഗിരി സ്കൂൾ ആഡിറ്റോറിയത്തിൽ ഫൊറോന തലത്തിൽ ക്രിസ്മസ് കരോൾഗാന മൽസരം നടത്തി. വട്ടിയൂർക്കാവ് ഫെറോന അജപാലന കോഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ ഏവരെയും സ്വാഗതം ചെയ്തു. ഫൊറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസ് , ബി.സി.സി കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ഫൊറോന അജപാലന സെക്രട്ടറി സുനിതാ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ആവേശമേറിയ മൽസരത്തിൽ വഴയില സെൻ്റ് ജൂഡ് ദൈവാലയം ഒന്നാം സ്ഥാനവും, കുലശേഖരം സെൻ്റ് ആൻ്റണീസ് ദൈവാലയം രണ്ടാം സ്ഥാനവും, കാഞ്ഞിരംപാറ വിമല ഹൃദയ മാതാ ദൈവാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹമെത്രാൻ ബിഷപ് ക്രിസ്തുദാസ് ആർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഒന്നാം സമ്മാനമായി ഫാ. ഇഗ്നേഷ്യസ് ലൂയിസിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ 10,000 രൂപയുടെ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ഫാ. ഡി. തോമസിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ 5,000 രൂപയുടെ ക്യാഷ് പ്രൈസും, മൂന്നാം സമ്മാനമായി ഫാ.ജസ്റ്റിൻ പീറ്ററിന്റെ സ്മരണാർത്ഥം മലമുകൾ ഇടവകാംഗങ്ങൾ നൽകിയ 3,000 രൂപയുടെ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും വിജയികൾക്ക് വിതരണം ചെയ്തു. പങ്കെടുത്ത മറ്റ് ടീമുകൾക്കും പ്രോൽസാഹന സമ്മാനമായി 1000 രൂപയുടെ ക്യാഷ് പ്രൈസും നൽകി. മൽസരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും ക്രിസ്തുദാസ് പിതാവ് അനുമോദിച്ചു. പ്രശസ്ത സംഗീതജ്ഞരായ ശ്രീ ബെൻസൺ, ശ്രീ ജോൺസൺ, ശ്രീ ഷീൻ ജോർജ് എന്നിവർ മൽസരത്തിൻ്റെ വിധികർത്താക്കളായിരുന്നു. ഫൊറോന അജപാലന സെക്രട്ടറി സുനിതാ ജോസഫ് നന്ദി രേഖപ്പെടുത്തി

