തിരുവനന്തപുരം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, എൻ. എസ്. എസ് യൂണിറ്റ് 345, കെ. ടി. യു കെയർ പദ്ധതിയുടെ ഭാഗമായി ആർ. സി. സി യിലും ജനറൽ ആശുപത്രിയിലുമായി ഏകദേശം 1800 പൊതിച്ചോറുകൾ വിതരണം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ വി. കെ. പ്രശാന്ത് ആർ. സി. സി യിൽ ആദ്യ പൊതിച്ചോർ കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ഏ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ, ബർസാർ റവ. ഫാ. ജിം കാർവിൻ റോച്ച്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ദീപക് പീറ്റർ, അസിസ്റ്റന്റ് പ്രൊഫസർ മനീഷ് ടി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എൻ. എസ്. എസ് വോളന്റിയർ സെക്രട്ടറിമാരായ ശിവ, സ്റ്റിനി, യൂണിറ്റ് കോർഡിനേറ്റർമാരായ നികേഷ്, സൂര്യ, കെ. ടി. യു കെയർ അംഗങ്ങളായ ദേവിക, അഭികൃഷ്ണ, ആദിത്യൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എൻ. എസ്. എസ് വോളന്റിയർമാരോടൊപ്പം കോളേജിലെ മറ്റ് വിദ്യാർത്ഥികളും പൊതിച്ചോറ് വിതരണത്തിൽ സജീവമായി പങ്കെടുത്തു.

