പൂത്തുറ: അഞ്ചുതെങ്ങ് ഫൊറോനയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് കുടുംബ ശുശ്രൂഷയും, സാമൂഹ്യ ശുശ്രൂഷയും സംയുക്തമായി അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി. പൂത്തുറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളെയും അവയെ തരണം ചെയ്യേണ്ട മാർഗ്ഗങ്ങളെയും വിശദീകരിച്ച ക്ലാസിന് ജുബ്ബാസ്റ്റൻ കുലാസ് നേതൃത്വം നൽകി. കൂടിവരവിൽ ക്രിസ്തുമസ് സന്ദേശം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുടുംബ ശുശ്രൂഷയിലെയും സാമൂഹ്യ ശുശ്രൂഷയിലെയും ആനിമേറ്റേഴ്സ് സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി.

