വട്ടിയൂർക്കാവ്: സമുദായ ദിനാചരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സമുദായ സംഗമവും ക്രിസ്മസ് കൂടിവരവും നടന്നു. ഫെറോനാ കൺവീനർ ശ്രീ. സുനിൽകുമാറിന്റെ അധ്യക്ഷത വഹിച്ച സംഗമം അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ ഉദ്ഘാടനം ചെയ്തു. അർഹമായ അവകാശങ്ങൾ നേടിയെടുക്കുവാൻ സമുദായംഗങ്ങൾ ഒരുമിക്കേണ്ടതിന്റെ ആവശ്യകത അച്ചൻ ഓർമ്മിപ്പിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് ക്രിസ്തുമസ് സന്ദേശവും നൽകി. ഫെറോനാ വികാരി ഫാ. അനീഷ് ഫെർണാണ്ടസ് അനുഗ്രഹ പ്രഭാഷണം നടത്തി. അൽമായ ശുശ്രൂഷ ഫെറോന കോഡിനേറ്റർ ഫാ. ആൻറണി ,ആനിമേറ്റർ ലില്ലി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ചരിത്ര ഓഡിയോ അവതരണം മേരി തങ്കച്ചൻ തയ്യാറാക്കി അവതരിപ്പിച്ചു. ഡെയ്സി സ്വാഗതവും, സൂസൻ നന്ദിയും അർപ്പിച്ചു. തുടർന്ന് വിവിധ ഇടവകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി .

