ശാന്തിപുരം: പുതുക്കുറിച്ചി ഫെറോന വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ ടേക്ക് – ഓഫ് 2025 എന്ന പേരിൽ പൊതുവിജ്ഞാനത്തിൽ മികവ് പുലർത്താനുതകുന്ന പരീക്ഷാ പരിപാടിക്ക് തുടക്കംകുറിച്ചു. നവംബർ 9 ഞായറാഴ്ച ശാന്തിപുരം ഇടവകയിൽ വച്ച് നടന്ന പരിപാടി ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ തയ്യാറാക്കിയ 1500 ചോദ്യങ്ങളടങ്ങിയ ടേക്ക് – ഓഫ് 2025 സ്റ്റഡി മെറ്റീരിയൽ ബിഷപ് പ്രകാശനം ചെയ്തു. ശാന്തിപുരം വിദ്യാഭ്യാസ ശുശ്രൂഷ കൺവീനർ ജിൻസി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

വിദ്യാർത്ഥികളിൽ പൊതു വിജ്ഞാന പരീക്ഷകളോട് താത്പര്യം വളർത്തുക, മത്സര പരീക്ഷകളിൽ വിജയം നേടുവാൻ അവരെ പ്രാപ്തരാക്കുക, അതുവഴി ഭാവിയിൽ സർക്കാർ ഉദ്യോഗത്തിൽ കയറാൻ സഹായിക്കുക തുടങ്ങിയവയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഫെറോനയിലെ 11 ഇടവകകളിലെയും UP, HS, ജനറൽ (HSS – 25 വയസ്സ്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം.
പുതുക്കുറിച്ചി ഫൊറോന അസി. കോർഡിനേറ്റർ ഫാ. ആൽബർട്ട് അധ്യക്ഷനായിരുന്നു. പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഫാ. ഹയസന്ത് എം നായകം മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ കോഡിനേറ്റർ ഫാ. കോസ്മോസ് കെ തോപ്പിൽ, ഫൊറോന സിസ്റ്റർ ആനിമേറ്റർ സി. മെറീന തോമസ്, ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർ ഗ്ലാഡിസ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ഫൊറോന ശുശ്രൂഷ കൺവീനർ ഡോ.ബിമൽ ലാസർ സ്വാഗതവും ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.

