തൈക്കാട്: പാളയം ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘പഠിക്കാൻ പഠിക്കാം’ എന്ന ആശയത്തെ മുൻനിർത്തി ലേൺ ടു ലേൺ പ്രോഗ്രാം സംഘടിപ്പിച്ചു. സെപ്തംബർ 13 ശനിയാഴ്ച തൈക്കാട് ഇടവകയിൽ വച്ച് നടന്ന ക്ലാസിന് സെന്റ്. ജോസഫ് സ്കൂളിലെ അധ്യാപിക ഹെർമിന സേവ്യർ നേതൃത്വം നൽകി. പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. നിജു അജിത് സന്നിഹിതനായിരുന്നു. വിവിധ ഇടവകകളിൽ നിന്നും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.