തോപ്പ്: വലിയതുറ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് ഫോറം അംഗങ്ങൾക്ക് പരിശീലനം നൽകി. സെപ്തംബർ 14 ഞായറാഴ്ച തോപ്പ് ഫൊറോന സെന്ററിൽ വച്ച് നടന്ന പരിശീലന ക്ലാസിന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. സജു റോൾഡൻ നേതൃത്വം നൽകി. സ്റ്റുഡൻസ് ഫോറം, അധ്യാപക ഫോറം എന്നിവയുടെ ലക്ഷ്യം, പ്രാധാന്യം, രൂപീകരണം, പ്രവർത്തനങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. വിവിധ ഇടവകകളിൽ നിന്നും കൺവീനർ, സെക്രട്ടറി സ്റ്റുഡൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു. ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർ മേരി ഫാത്തിമ സ്വാഗതവും കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ഷൈനി കൃതജ്ഞതയും പറഞ്ഞു.