കൊച്ചുവേളി: വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കൗമാരകാർക്കായി ‘ഇൻസ്പെയർ’ സംഘടിപ്പിച്ചു. കൗമാരകാർക്ക് ജീവിത ദർശനവും വിളിയും കണ്ടെത്തുന്നതിന് സഹായകരമാകുന്നതാണ് ‘ഇൻസ്പെയർ’ അഥവ റിമോട്ട് പ്രിപ്പറേഷൻ കോഴ്സ് (RPC). സെപ്റ്റംബർ ഒന്നിന് കൊച്ചുവേളി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ഫൊറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. ഫൊറോന കോഡിനേറ്റർ ഫാ. അജയൻ സ്വാഗതം പറഞ്ഞു. അതിരൂപത റിസോഴ്സ് പേഴ്സൺ ബിജു സൈമൺ, ലയോള കോളേജിലെ കൗൺസിലർ ഷോൾ സോളമൻ എന്നിവർ വിവിധ വിഷയങ്ങളിന്മേൽ നടന്ന ക്ലാസ്സുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 14 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള 120 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ആനിമേറ്റർ സിസ്റ്റർ ജീന കൃതജ്ഞതയേകി.

