അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയിലെ ഇടവകകളിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ കുടുംബ ശുശ്രൂഷ പ്രവർത്തകർക്ക് പരിശീലന പരിപാടി നടന്നു. അതിരൂപത കുടുംബ പ്രേഷിത ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ മാർക്കോസ് ക്ലാസിന് നേതൃത്വം നൽകി. ഫെറോന കോഡിനേറ്റർ ഫാ. ജേക്കബ് സ്റ്റെല്ലസ് മുത്തശ്ശി മുത്തച്ഛൻമാരുടെ ദിനാചരണത്തോടനുബന്ധിച്ച് ഇടവകകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഫെറോനയിലെ 10 ഇടവകകളിൽ നിന്നും ശുശ്രൂഷ കൺവീനേഴ്സ്, സമിതി അംഗങ്ങൾ, സന്യസ്ത പ്രതിനിധികൾ ഉൾപ്പെടെ 95 അംഗങ്ങൾ പങ്കെടുത്തു. ഫെറോന ആനിമേറ്റർ സിസ്റ്റർ ട്രീസ സ്വാഗതവും വെണ്ണിയോട് ഇടവക സിസ്റ്റർ പ്രതിനിധി സിസ്റ്റർ ലിസ കൃതജ്ഞതയും പറഞ്ഞു.