കൊച്ചുതോപ്പ്: വലിയതുറ ഫെറോനയിലെ കൊച്ചുതോപ്പ് ഇടവകയിൽ യുവജനദിനം ആഘോഷിച്ചു. വലിയതുറ ഫെറോനയിലെ കൊച്ചുതോപ്പ് ഇടവകയിൽ ജൂലൈ 13 ഞായറാഴ്ച യുവജനദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ദിവ്യബലിക്ക് യുവജനങ്ങൾ നേതൃത്വം നൽകി. ദിവ്യബലിക്ക്ശേഷം പതാക ഉയർത്തുകയും യുവജനങ്ങൾ കെ.സി.വൈ.എം Anthem പാടി പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ഇടവകയിൽ SSLC, +2 പരീക്ഷയിൽ വിജയിച്ച മുഴുവൻ കൂട്ടികളെയും അനുമോദിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും അരങ്ങേറി. സഭയുടെ വളർച്ചയ്ക്കും, സാമൂഹ്യ മുന്നേറ്റത്തിനും യുവജനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സഭയുടെ ചാലകശക്തിയായി നിലകൊള്ളുന്ന യുവജനങ്ങളെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് യുവജനദിനം വിവിധ പരിപാടികളോടെ സഭ ആചരിക്കുന്നത്.