കാരാളി : സെന്റ്. ജോസഫ് ചർച്ച് കാരാളിയിൽ ജൂലൈ 6 ഞായറാഴ്ച വിവിധ പ്രവർത്തനങ്ങളുമായി യുവജന ദിനാഘോഷം നടന്നു. കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ഡാർവിൻ, പേട്ട ഇടവക സഹവികാരി ഫാ. സിബിൻ ജോർജ് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ‘ലക്ഷ്യ 2025’ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പേട്ട ഇടവക വികാരി ഫാ. തിയോഡേഷ്യസ് ഉദ്ഘാടനം ചെയ്തു. പള്ളി അങ്കണത്തിൽ പതാക ഉയർത്തൽ കെസിവൈഎം കാരാളി പ്രസിഡന്റ് സോഫിയ ആന്റണി നിർവഹിച്ചു. കെസിവൈഎം പ്രതിനിധി ജോഷ്ന പ്രതിജ്ഞ ചൊല്ലുകയും കെസിവൈഎം anthem പാടുകയും ചെയ്തു. തുടർന്ന് നടന്ന ജനറൽബോഡി മീറ്റിംഗിൽ കെസിവൈഎം പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജോഷ്നി അവതരിപ്പിച്ചു. പുതിയ അംഗങ്ങളുടെ അംഗത്വ സ്വീകരണം കെസിവൈഎം രൂപതാ പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടറിന്റെ സാന്നിധ്യത്തിൽ നടന്നു. രൂപത സമിതി അംഗങ്ങളായ മെറിൻ, സ്റ്റെബിൻ ആനിമേറ്റർ ലിസ അലക്സ്, സിസ്റ്റർ ആനിമേറ്റർ മെഡോണ എന്നിവർ സന്നിഹിതരായിരുന്നു. യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി പൊതിച്ചോറ് വിതരണവും നടന്നു.

