കാരാളി : പേട്ടയുടെ ഉപ ഇടവകയായ സെയിന്റ് ജോസഫ് ചർച്ച് കാരാളിയിൽ കെസിവൈഎം-ന്റെ നേതൃത്വത്തിൽ ജൂൺ 29 ആം തീയതി ഞായറാഴ്ച ലഹരി വിരുദ്ധ ദിനമാചരിച്ചു. പേട്ട ഇടവക സഹവികാരി ഫാ. സിബിൻ ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗം നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് പ്രതിനിധി ജോഷ്ന സംസാരിക്കുകയും ലഹരിക്കെതിരെയുള്ള എല്ലാവരുടെയും പോരാട്ടം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ നടത്തുകയും ചെയ്തു. തുടർന്ന് കെസിവൈഎം അംഗങ്ങൾ ഇടവക ജനങ്ങളോടൊപ്പം പേയാടുള്ള NAIRMALYA DEADDICTION സെന്റർ സന്ദർശിച്ചു. ഫാ. ഷിബിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം എങ്ങനെ ഒരു വ്യക്തി ലഹരിക്ക് അടിമയാകുന്നു എന്നതിനെപ്പറ്റിയും, ലഹരി വിമുക്തി ചികിത്സാരീതികളെ പറ്റിയും അവബോധ ക്ലാസുകൾ നൽകി. പേട്ട ഇടവക വികാരി ഫാ. തിയോഡേഷ്യസ്, കെസിവൈഎം ആനിമേറ്റർ ലിസ എന്നിവരുടെ മേൽനോട്ടത്തിലാണ് ലഹരി വിരുദ്ധ ദിനാചരണം നടന്നത്.