കുമാരപുരം: പേട്ട ഫെറോന യുവജന ശുശ്രൂഷയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്തു. കുമാരപുരം ദേവാലയത്തിൽ വച്ച് ഫെറോന വികാരി ഫാ. റോഡ്രിക്സ്കൂട്ടി വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലൗദാത്തെദേവും എന്ന അപ്പോസ്ഥലിക പ്രബോധനത്തിലൂടെ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്ന പരിസ്ഥിതി നമ്മുടെ പൊതു ഭവനമാണെന്നും ഈ പൊതു ഭവനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത നമുക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഇടവകയിലും വൃക്ഷത്തൈകൾ നടുന്നതിനായി ഇടവകകളിൽ തൈകൾ എത്തിക്കുന്നതിന്റെ ക്രമീകരണം കെ സി വൈ എം പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യൻ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു.