തിരുവനന്തപുരം ∙ ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിച്ചു. പാളയം കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കു ദിവ്യബലിയ്ക്കു അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ഉയർത്തെഴുന്നേറ്റ ക്രിസ്തു വള്ളത്തിന്റെ വലതുവശത്തു വലയെറിയാൻ ശിഷ്യരെ ഉപദേശിച്ചതു പോലെ ജീവിതത്തിൽ നിരാശരായ ജനവിഭാഗങ്ങൾക്കു പ്രതീക്ഷ പകർന്ന ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേതെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ അമേരിക്ക, മെക്സിക്കൻ അഭയാർഥികൾ പ്രവേശിക്കാതിരിക്കാൻ മതിൽ കെട്ടിയപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തതും ഫ്രാൻസിസ് പാപ്പയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അതിരൂപത സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്, മുൻ ആർച്ച് ബിഷപ് എം.സൂസപാക്യം, രൂപതാ വികാരി ജനറൽ മോൺ. യൂജിൻ ജി.പെരേര, പാളയം ഫൊറോന വികാരി മോൺ. ഇ.വിൽഫ്രഡ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ മലയാളം വിവരണത്തോടെ തത്സമയം അതിരൂപത യുട്യൂബ് ചാനലിൽ സംപ്രേഷണംചെയ്യും. Link👇