നെല്ലിയോട് : ലോക രോഗിദിനത്തോടനുബന്ധിച്ച് ‘ബേത്‌സദാ’ ഹീലിംഗ് ദി സിക് എന്ന എന്നപേരിൽ കെസിവൈഎം നെല്ലിയോട് യൂണിറ്റ് രോഗിദിനം ആചരിച്ചു. നെല്ലിയോട് പരിശുദ്ധ അമലോത്ഭവ മാതാ ദൈവാലയത്തിൽ രോഗികളായി ഭവനങ്ങളിൽ കഴിയുന്നവരെ ഞായറാഴ്ച ദിവ്യബലിയിൽ പങ്കുചേരാൻ യുവജനങ്ങൾ പള്ളിയിൽ എത്തിച്ചു. ഇതിനായി കെ.സി.വൈ.എം അംഗങ്ങൾ വാഹന സൗകര്യം ഒരുക്കി ദിവ്യബലി കഴിഞ്ഞ് തിരികെ ഭവനങ്ങളിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കിടപ്പ് രോഗികളായി ഭവനങ്ങളിൽ കഴിയുന്നവരെ ഫാ. വിജിൽ ജോർജിന്റെ നേതൃത്വത്തിൽ കെ.സി.വൈ.എം അംഗങ്ങൾ ഭവനങ്ങളിൽ സന്ദർശിക്കുകയും, അവർക്ക് വിശുദ്ധ കുർബാന നൽകുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും, അവരുമായി സമയം ചെലവഴിക്കുകയും ചെയ്തു.