പേട്ട: പേട്ട ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികവും വനിതാദിനവും ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കുകയും “പരിസ്ഥിതിയും ആരോഗ്യ പ്രശ്നങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകളുടെ സംവാദ സദസ്സും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.
ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന “തണൽ” പദ്ധതിയിലേയ്ക്ക് 100 വീടുകളുടെ നിർമാണത്തിനാവശ്യമായ ധനസമാഹരണത്തിനായി പുറത്തിറക്കിയ ലക്കി കൂപ്പണുകളിലെ സമ്മാനങ്ങൾക്കായുള്ള സുമനസ്സുകളുടെ സാമ്പത്തിക സഹായം സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് ഏറ്റുവാങ്ങി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഫൊറോന വികാരി ഫാ. റോബിൻസൺ, കോർഡിനേറ്റർ ഫാ.പോൾ പഴങ്ങാട്ട്, SHG പ്രസിഡന്റ് ഷീല പീറ്റർ, സെക്രട്ടറി മനില, KLM പ്രസിഡന്റ് നി, പ്രവാസി സമിതി സെക്രട്ടറി ലീന, ഡോ. സതീഷ് തുടങ്ങി വിവിധ ഫോറം അംഗങ്ങളും സന്നിഹിതരായിരുന്നു.