കുന്നുംപുറം: പേട്ട ഫൊറോന കുന്നുംപുറം ഇടവകയിൽ ജൂബിലി വചനമരം ഒരുക്കി ജൂബിലി വർഷാചരണത്തിന് തുടക്കം കുറിച്ചു. അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന ക്ലാസുകളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ വെളിപ്പെടുന്ന തരത്തിൽ വചന കാർഡുകൾ തയ്യാറാക്കിയാണ് വചനമരം ഒരുക്കിയത്. ദിവ്യബലി മധ്യേ കുട്ടികൾ പ്രദക്ഷിണമായി വന്ന് വചന കാർഡൂകൾ വചനമരത്തിൽ സ്ഥാപിച്ചു. കുട്ടികൾ വചനവുമായി കൂടുതൽ അടുക്കുവാനും കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിത മാതൃക അനുകരിക്കുകയുമാണ് ഈ പരിപാടി ലക്ഷ്യം വയ്ക്കുന്നതെന്ന് ഇടവക വികാരി ഫാ. ഷാജു വില്ല്യം പറഞ്ഞു.