പുല്ലുവിള: പുല്ലുവിള ഫൊറോന മത്സ്യമേഖല ശുശ്രൂഷ സമിതി മത്സ്യത്തൊഴിലാളി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും നടത്തി. ഡിസംബർ 15 ഞായറാഴ്ച പുല്ലുവിള പാരീഷ് ഹാളിൽ വച്ചുനടന്ന പരിപാടി അതിരൂപത മത്സ്യമേഖല ശുശ്രൂഷ ഡയറക്ടർ ഫാ. ലൂസിയാൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെയും തൊഴിലിടത്തെ വെല്ലുവിളികളെയും അതിജീവിക്കാൻ കർമ്മപരിപാടികൾ നടപ്പിലാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മത്സ്യകച്ചവട സ്ത്രീകൾ ജീവിതത്തിൽ പുലർത്തുന്ന ധൈര്യവും സഹനങ്ങളെ ഏറ്റെറ്റുക്കാനുള്ള മനോഭാവവും അർജ്ജിക്കുന്നത് പ്രാർഥനയിലൂടെയാണെന്ന് അധ്യക്ഷത വഹിച്ച ഫൊറോന വികാരി ഫാ. ഡൈസൺ പറഞ്ഞു. ഇതെല്ലാവർക്കും മാതൃകയാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം മത്സ്യകച്ചവട സ്ത്രീകളെ അഭിനന്ദിച്ചു. ഫിഷറീസ് മിനിസ്ട്രി കോഡിനേറ്റർ ഫാ. ജേക്കബ് മരിയ OCD, സിസ്റ്റർ ഷൈനി, ആനിമേറ്റർ സോണിയ ആന്റണി, മത്സ്യകച്ചവട സ്ത്രീകൾ, TMF, മത്സ്യമേഖല ശുശ്രൂഷ കൺവീനവർമാർ എന്നിവർ സന്നിഹിതരായിരുന്നു.