മുട്ടട: പേട്ട ഫെറോനയിൽ കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നവോമി സംഗമം നടന്നു. നവംബർ 9 ശനിയാഴ്ച മുട്ടട പാരിഷ് ഹാളിൽ വച്ചുനടന്ന സംഗമത്തിൽ വിവിധ ഇടവകകളിലെ 73 വിധവകൾ പങ്കെടുത്തു. ഫൊറോന വൈദിക കോർഡിനേറ്റർ ഫാ. പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടി അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ ഉദ്ഘാടനം ചെയ്തു.
ഫൊറോനാ വികാരി ഫാ. റോബിൻസൺ അനുഗ്രഹ പ്രഭാഷണം നടത്തി. റിട്ടയേർഡ് പ്രിൻസിപ്പൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഡോ. മൃദുല നായർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മുട്ടട ഇടവക വികാരി ഫാ. പോൾ പഴങ്ങാട്ട്, അതിരൂപത സമിതി കൺവീനർ ജെസ്സൽ റോഡ്രിക്സ്, സിസ്റ്റർ ജോളി കുര്യൻ, കൺവീനർ ആർ. കുട്ടപ്പൻ, സെക്രട്ടറി സീന ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ആനിമേറ്റർ ശ്രീമതി ആഗ്നസ് ബാബു സംഗമത്തിനാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.