വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യശുശ്രൂഷയ്ക്ക് കീഴിലുള്ള ട്രിവാൻ ട്രം സോഷ്യൽ സർവ്വീസ് സൊസൈറ്റി (TSSS) അന്താരഷ്ട്ര നിലവാരത്തോടെ ഹൈടെക് കോൺഫറൻസ് ഹാൾ നിർമ്മിച്ചു. വെള്ളയമ്പലത്തെ റ്റി.എസ്.എസ്.എസ് ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ സജ്ജീകരിച്ച ഹാളിന്റെ ഉദ്ഘാടനവും ആശീർവാദവും ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ നിർവഹിച്ചു.
അത്യാധുനിക നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഹാളിൽ സ്മാർട്ട് ബോർഡ്, പ്രൊജക്ഷൻ സ്ക്രീൻ, ഡിജിറ്റൽ പ്രൊജക്ടർ, വൈഫൈ – ബ്ലൂടൂത്ത് കണക്ടിവിറ്റി, ജെ.ബി.എൽ-ന്റെ ശബ്ദ സംവിധാനം , വീഡിയോ കോൺഫറൻസ് സൗകര്യം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. 60 പേരെ ഉൾകൊള്ളാൻ കഴിയുന്ന ഈ ഹാൾ പൂർണ്ണമായും ശീതികരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ് ലിൻ ജോസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ തോമസ് തെക്കേൽ തുടങ്ങിയവർ സംസാരിച്ചു.