വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ ബി.സി.സി സമിതിയിൽ പ്രവർത്തിക്കുന്ന ആനിമേറ്റേഴ്സിനായി മീഡീയ ശില്പശാല നടത്തി. സെപ്റ്റംബർ 9 തിങ്കളാഴച നടന്ന പ്രതിമാസ അവലോകന യോഗത്തിലാണ് മൾട്ടിമീഡിയയുടെ സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുപകരിക്കുന്ന ശില്പശാല നടത്തിയത്. അതിരൂപത മീഡിയകമ്മിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് സെക്രട്ടറി ശ്രീ. സതീഷ് ജോർജ്ജ് ശില്പശാലയ്ക്ക് നേതൃത്വം നൽ കി. മൾട്ടി മീഡീയ, സോഷ്യൽ മീഡിയ എന്നിവയുടെ സഹായത്താൽ ഫൊറോന, ഇടവകതല കൂടിവരവുകൾ, സെമിനാറുകൾ, ക്ലാസുകൾ എന്നിവ കാര്യക്ഷമമായി എങ്ങനെ നടപ്പിലാക്കാമെന്നും, വിവിധ പരിപാടികൾക്കുശേഷം മാധ്യമങ്ങളുടെ സഹായത്താൽ പ്രവർത്തനങ്ങളെ കൂടുതല്പേരിലെത്തിക്കാനും ഉപകരിക്കുന്നതായിരുന്നു മീഡീയ ശില്പശാല.