വലിയതുറ: വലിയതുറ ഫൊറോനയിൽ അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിവിധ ഭക്ത സംഘടനകളുടെ സംഗമം നടന്നു. ഓഗസ്റ്റ് 25 ഞായറാഴ്ച വെട്ടുകാട് കമ്മ്യുണിറ്റി ഹാളിൽവച്ച് നടന്ന സംഗമത്തിൽ അല്മായ ശുശ്രൂഷ കോഡിനേറ്റർ ഫാ. ടോണി ഹാംലറ്റ്, ശ്രീ. അനിൽ എന്നിവർ ഭക്തസംഘടനകളുടെ പ്രസക്തിയെക്കുറിച്ചും ഭക്തസംഘടനയിലെ അംഗങ്ങൾക്കുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും നടന്ന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ലീജിയൻ ഓഫ് മേരിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ശ്രീ. ജയിംസിനെയും ഫൊറോനയിലെ ഇടവകകളിൽ ദീർഘകാലം ഭക്തസംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സംഗമത്തിൽ ആദരിച്ചു. വിവിധ ഇടവകകളിൽ നിന്നായി 150-ലധികം ഭക്തസംഘടനാംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ ശ്രീമതി ഷേളി ജോൺസൺ സ്വാഗതവും ശ്രീ. മാർട്ടിൻ നന്ദിയും രേഖപ്പെടുത്തി