വലിയവേളി: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ വലിയതുറ ഫൊറോനയിൽ 2025 ജൂബിലി ഒരുക്ക ഏകദിന സെമിനാർ ബി.സി.സി സമിതിയുടെ നേതൃത്വത്തിൽ നടത്തി. ഇടവകകളിലെ സെക്രട്ടറിമാരും കോ-ഓർഡിനേറ്റർമാരും പങ്കെടുത്ത സെമിനാർ ജൂലൈ 27 ശനിയാഴ്ച വലിയവേളി പാരിഷ് ഹാളിൽ വച്ചുനടന്നു. 2025-ലെ സാധാരണ ജൂബിലിയുടെ പ്രാധാന്യത്തെയും ലക്ഷ്യത്തേയുംക്കുറിച്ച് അതിരൂപത ബി.സി.സി സെക്രട്ടറി ഫാ. ഡാനിയേൽ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ സാധാരണ ജൂബിലി ആഘോഷം വിവിധ ശുശ്രൂഷകളുടെ നേതൃത്വത്തിൽ എപ്രകാരം നടത്തണമെന്ന കർമ്മപദ്ധതികൾ രൂപീകരിച്ചു. പരിപാടിക്ക് ബി.സി.സി ഫൊറോന സമിതിയും ആനിമേറ്റർ സിസ്റ്റർ ജീനയും നേതൃത്വം നൽകി.