പള്ളിത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷാ സമിതി ‘ഗ്രീൻ വീക്ക്’ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് പള്ളിത്തുറ ഇടവകയിലെ ചൈൽഡ് പാർലമെൻ്റിലെ കുട്ടികൾ സൈക്കിൾ റാലി നടത്തി. പരിസ്ഥിതി സംരക്ഷണം, സീറോ കാര്‍ബണ്‍ എമിഷന്‍, കാര്‍ബണ്‍ ന്യൂട്രൽ ക്യാമ്പസ്, മലിനീകരണത്തിന്റെ തോത് കുറക്കല്‍ എന്നീ ആശയങ്ങള്‍ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സൈക്കിൾ റാലി ഇടവക വികാരി ഫാ. ബിനു അലക്സ് ഉദ്ഘാട ടനം ചെയ്തു. ഇടവക സെക്രട്ടറി അഡ്വ. കോൺസ്റ്റൻ്റൈൻ, രൂപതാ പരിസ്ഥിതി കോർഡിനേറ്റർ ശ്രീ. എബി, ഫെറോന ആനിമേറ്റർ പ്രീജ രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. TSSS സെക്രട്ടറി FM. ക്രിസ്റ്റിൽ റാലിക്ക് നേതൃത്വം നല്കി