പുതിയതുറ: പുതിയതുറ ഇടവകയിലെ പൊറ്റയിൽ പള്ളി വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിർത്ഥാടന തിരുനാളാഘോഷം മേയ് 5 ഞായറാഴ്ച. ലോകം മുഴുവൻ കൊച്ചെടത്വാ തീർഥാനടമെന്ന് അറിയപ്പെടുന്ന തിരുനാളിനോടനുബന്ധിച്ച് മേയ് 4 ശനിയാഴ്ചയാണ് ഭക്തിനിർഭരമായ പ്രദക്ഷിണം. അന്നേദിനം രാവിലെ 6-നും 9-നും 10.30-നും ദിവ്യബലിയർപ്പണം നടക്കും. വൈകുന്നേരം 3.30 മണിക്ക് നടക്കുന്ന ദിവ്യബലി തമിഴിലായിരിക്കും. 5.30 ന് നടക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് ഹൈദരാബാദ് അതിരൂപത മെത്രാപ്പൊലീത്ത ഹിസ് എമിനൻസ് കർദീനാൾ ആന്റണി പൂല മുഖ്യകാർമികത്വം വഹിക്കും. മരിയൻ എൻജീനിയറിംഗ് കോളേജ് മാനേജർ റവ. ഡോ. എ. ആർ. ജോൺ വചന വിചിന്തനം നടത്തും. തുടർന്ന് പ്രശസ്തമായ തേര് പ്രദക്ഷിണം നടക്കും. അശ്വാരൂഢരുടെ അകമ്പടിയോടുകൂടി ദീപാലംകൃതമായ തേരിൽ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ ജാതിമത ഭേദമെന്യേ ആയിരകണക്കിന് തീർത്ഥടകരാണ് പങ്കെടുക്കുക.
തിരുനാൾ ദിനമായ മേയ് 5 ഞായറാഴ്ച രാവിലെ 4.30-നും 5.30-നും 7.30-നും ദിവ്യബലിയർപ്പണം നടക്കും. രാവിലെ 9.00 മണിക്ക് നടക്കുന്ന തിരുനാൾ തമിഴ് ദിവ്യബലിക്ക് കോട്ടാർ രൂപത എമിരിത്തൂസ് മെത്രാൻ റൈറ്റ്. റവ. ഡോ. പീറ്റർ റെമീജിയൂസ് മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 6 മണിക്ക് ബീച്ച് മൈതാനത്ത് അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയർപ്പണം നടക്കും. മേയ് 12 ഞായറാഴ്ച നടക്കുന്ന കൃതജ്ഞതാ ദിനത്തിൽ വൈകുന്നേരം നടക്കുന്ന സമൂഹ ദിവ്യബലിക്ക് ശേഷം ഈ വർഷത്തെ തീർഥാടന തിരുനാളിന് കൊടിയിറങ്ങും.
🎥 LIVE STREAMING LINK 🔽
04.05.2024 @ 5.30 pm > https://youtu.be/DARnB7cHUU0
05.05.2024 @ 9.00 am > https://youtu.be/-B_AlV0pjI4
05.05.2024 @ 6.00 pm > https://youtu.be/5L-zbdGutA4