വെള്ളയമ്പലം: വിവിധ സംരഭങ്ങൾ നടത്തുന്നവർക്കും തുടക്കം കുറിക്കാനാഗ്രഹിക്കുന്നവർക്കും ഉല്പാദനം വർദ്ധിപ്പിക്കാനുതകുന്ന ശില്പശാല വെള്ളയമ്പലത്ത് സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. വ്യവസായ വകുപ്പിന്റെയും അഗ്രോപാർക്കിന്റെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്. ഡിസംബർ 16 ശനിയാഴ്ച വെള്ളയമ്പലത്തുവച്ച് നടന്ന ശില്പശാല അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. റ്റി.എസ്.എസ്.എസ്. ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫർണ്ണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന ക്ളാസ്സുകൾക്ക് ‘സംരഭങ്ങളും സർക്കാർ സ്കീമുകളും’ എന്ന വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. രാജേഷ് കെ. എസ്. നേതൃത്വം നൽകി. ‘നൂതന സംരഭങ്ങളും – ബഡ്ജറ്റും, സംരഭകത്വ വികസനവും’ എന്ന വിഷയത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ഗൗതം ക്ലാസ് നയിച്ചു. സംരഭങ്ങളും ഭാവിപരിപാടികളും എന്നതിനെക്കുറിച്ച് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ആശയങ്ങൾ പങ്കുവച്ചു. ഫാ. ആഷ്ലിൻ ജോസ് സമാപന സന്ദേശം നൽകി.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭമേഖലയിൽ ഉൽപാദനവും തൊഴിലും സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിരൂപത സാമൂഹ്യ ശുശ്രൂഷ ശില്പശാല സംഘടിപ്പച്ചത്.