വെട്ടുകാട്: കെ.സി.എസ്.എൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കലോത്സവം 2023 ഡിസംബർ മാസം രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ്, മേരിസ് എൽപിഎസ് വെട്ടുകാട് സ്കൂളിലും, മിസ്റ്റിക്കൽ റോസ് സിബിഎസ്ഇ വെട്ടുകാട് സ്കൂളിലും വെച്ച് നടന്നു. 30 സ്കൂളുകളിൽ നിന്നായി നാന്നൂറിലധികം കെ.സി.എസ്.എൽ അംഗങ്ങൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.11 വേദികളിൽ സമയ നിഷ്ടയോടെ നടത്തപ്പെട്ട മത്സരങ്ങൾ പങ്കാളിത്തംകൊണ്ടും, സംഘാടക മികവ്കൊണ്ടും ഏവരുടെയും പ്രശംസപിടിച്ചുപറ്റി. കെ.സി.എസ്.എൽ അതിരൂപത ഡയറക്ടർ ഫാദർ ഡേവിഡ്സൺ ജസ്റ്റിസ് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കലോത്സവത്തിന് തുടക്കം കുറിച്ചു. കെ.സി.എസ്.എൽ പ്രസിഡൻറ് ഫ്ലോറൻസ് ടീച്ചർ സ്വാഗതം ചെയ്തു. കെ.സി.എസ്.എൽ ചെയർപേഴ്സൺ കുമാരി ശ്രേയ ക്രിസ്തുരാജ പ്രതിഷ്ഠാ ജപം ചൊല്ലിക്കൊടുത്തു. അതിരൂപത കലോത്സവത്തിൽ വിജയികളായവർ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.