വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം സന്ദർശിച്ചതിനുശേഷം കോവിഡ് പ്രതിരോധത്തിന് കർശന നടപടികൾ ഏർപ്പെടുത്താൻ നിർദേശം നൽകിയതിനു ശേഷം ഉള്ള പത്രക്കുറിപ്പിൽ കളക്ടർ വ്യക്തമാക്കി. കൂടുതൽ ആരോഗ്യ പ്രവർത്തകരെ തുറമുഖത്ത് നിയോഗിക്കും. തുണികൊണ്ടുള്ള മാസ്കുകൾ സൗജന്യമായി നൽകും. കൈ കഴുകുന്നതിനുള്ള വാഷ് ബെയിസിനും ശുചീകരണ വസ്തുക്കളും പ്രദേശത്ത് ഉറപ്പുവരുത്തും. തെർമൽ സ്കാനിംഗ് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനകൾ ശക്തമാക്കും. അറിയിപ്പുകൾ നൽകിക്കൊണ്ടുള്ള ബോർഡുകൾ, അനൗൺസ്മെന്റുകൾ എന്നിവ ഏർപ്പെടുത്തും. സാമൂഹിക അകലം നിർബന്ധമായും പാലിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും. മത്സ്യവിൽപ്പന നടക്കുന്ന സ്ഥലങ്ങളിൽ അകലം പാലിച്ച് നിൽക്കുന്നതിനുള്ള നിബന്ധനകൾ ഏർപ്പെടുത്തും. മത്സ്യ വിപണന കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ യോഗം ഉടൻ വിളികുന്നതായിരികും. അവർ കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് മത്സ്യത്തൊഴിലാളികളും വാങ്ങാനെത്തുന്നവരും സഹകരിക്കണമെന്നും കളക്ടർ പറഞ്ഞു. സ്ഥലം സന്ദർശനം നടത്തി കാര്യങ്ങൽ വിലയിരുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ. വി.ആർ വിനോദ്, ഡി.സി.പി (ക്രമസമാധാനം) ശ്രീ. കറുപ്പുസാമി ഐപിഎസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.