തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് പുറത്തിറക്കാൻ തുടങ്ങിയ, ഏറെ ജനശ്രദ്ധനേടിയ സ്മാർട് ഫോൺ ആപ്പ് ഏറെ പുതുമകളോടെ ഈ വർഷവും പുറത്തിറങ്ങുന്നു. ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ട് മൊബൈൽ ഫോണിലൂടെ ലോഗോസ് ക്വിസ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഈ ആപ് പ്രയോജനപ്പെടുത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ഈ സംരംഭത്തിന് ഇന്ന് ലോകം മുഴുവനും മലയാളികളായ
കത്തോലിക്കാ വിശ്വാസികളുടെ വലിയ പിന്തുണയുണ്ട്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 25 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിലുള്ള നൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1550 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിന് പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. www.logosquizapp.com എന്ന വെബ്സൈറ്റിൽ തൽസമയം തന്നെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇടവകകളും രൂപതകളും വ്യക്തികളെയും കാണുവാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യും. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത നാളെ ഒമ്പതാം തീയതി ലോഞ്ച് ചെയ്യുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ലോഞ്ച് ചെയ്ത ലോഗോസ് ക്വിസിൻ്റെ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
Download from this link: https://play.google.com/store/apps/details…