പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫെറോനയിലെ വിവിധ ഇടവകയിലെ LP, UP, HS വിഭാഗം കുട്ടികൾക്കായുള്ള ചിത്രരചന പരിശീലനത്തിന് തുടക്കംക്കുറിച്ചു. 11-12-2021 ശനി 2.00 PM ന് പുല്ലുവിള ഫെറോന വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ Rev. Fr. Pratheep Joseph ന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അധ്യാപകനും, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കൂടിയായ ശ്രീ. വില്യം പനിപ്പിച്ച അവർകൾ നിർവഹിച്ചു.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരുവാൻ ഈ പരിശീലനങ്ങൾ ഉപകരിക്കട്ടെ എന്ന് അധ്യക്ഷപ്രസംഗത്തിൽ ഫെറോനാ കോ – ഓർഡിനേറ്റർ Rev. Fr. Pratheep Joseph വിദ്യാർഥികളെ ഓർമിപ്പിച്ചു.
പുല്ലുവിള ഫെറോന ഉന്നത വിദ്യാഭ്യാസ കൺവീനർ ശ്രീ. ഷെറി. ജെ. സി. വിശിഷ്‌ട വ്യക്തികളെയും കുട്ടികളെയും സ്വാഗതം ചെയ്തു. LP, UP, HS വിഭാഗങ്ങളിലായി 85 കുട്ടികൾ ആദ്യ ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തു.
ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന ഓരോ കുട്ടികളും മികവുകൾ പ്രകടിപ്പിക്കുന്ന പുതു തലമുറയായി മാറട്ടെ എന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർ ശ്രീമതി. മേരി ത്രേസ്യ മോറായിസ് സംസാരിച്ചു.
തുടർന്ന് ശ്രീ. വില്യം സാർ കുട്ടികൾക്ക് പരിശീലന ക്ലാസ്സ് നൽകി.
വിദ്യാർത്ഥികൾക്ക്
വില്യം സാറിന്റെ ക്ലാസ്സ് നല്ലൊരു അനുഭവമായി മാറി.
അതിരൂപത വിദഗ്ദ്ധ സമിതി കൺവീനർ ശ്രീ. ജോയി ലോറൻസ് , മറ്റു ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫെറോന സിസ്റ്റർ ആനിമേറ്റർ Sr. റിനി നന്ദി പറയുകയും ചെയ്തു.