നമ്മുടെ നാട്ടിലെ ചില ഓൺലൈൻ മാധ്യമങ്ങൾ ഇറ്റലിയിൽ മരിച്ചു വീഴുന്ന വൈദീകരുടെയും സന്യസ്തരുടെയും കാര്യങ്ങൾ കാണിച്ചു കൊണ്ട് ഇറ്റലിയിലെ സഭ എല്ലാം പൂട്ടി കെട്ടി വൈദീകരും സന്യസ്തരും പേടിച്ച് അടച്ചുപൂട്ടിയിരിക്കുന്നു എന്ന് മത്സരിച്ച് പ്രചരിപ്പിക്കുന്നുണ്ട്.
ഇറ്റലിയിൽ മരണനിരക്ക് ഉയരുന്നു എന്നത് സത്യമാണ്. ജനസംഖ്യയുടെ 28% വൃദ്ധരുള്ള അതിലുപരി വൃദ്ധരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തിന് നിൽക്കുന്ന രാജ്യമാണ് ഇറ്റലി. അതിനാൽ തന്നെ മരണനിരക്കിലെ ശരാശരി പ്രായം 80 വയസ്സാണ്. അതിലുപരി മരിച്ചവരിൽ 45% പേരും മൂന്നിലധികം രോഗങ്ങൾ ഉണ്ടായിരുന്നവരാണ്.
എന്നാൽ കൊറോണയുടെ നേർക്ക് ഇറ്റലിയിലെ സഭ പകച്ചു നിൽക്കുന്നില്ല.
പ്രാർത്ഥനകൾ കൊണ്ടും പ്രവൃത്തികൊണ്ടും പോരാടുകയാണ്.
വഴിയോരങ്ങളിലും തെരുവുകളിലും വീടുകളിലും ഒറ്റപ്പെട്ട് ഭക്ഷണം കിട്ടാതെ കിടക്കുന്നവർക്കായി ഭക്ഷണപൊതികൾ തയ്യാറാക്കാൻ വോളൻണ്ടിയർമാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ കൊണ്ട് ഇറ്റലിയിലെ കാരിത്താസ് വിഭാഗം ഇടവകകളിലേയ്ക്ക് സന്ദേശങ്ങൾ അയച്ചു. സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും സ്വയം ഇറങ്ങി തിരിച്ച് പുറംലോകവുമായി ഒരു ബന്ധവും വയ്ക്കാതെ തന്നെ പോലെയുള്ള തന്റെ അയൽക്കാരനാകുന്ന മറ്റൊരു മനുഷ്യന്റെ വിശപ്പറ്റകാൻ ഭക്ഷണം തയ്യാറാക്കുന്ന നല്ല സമരിയാക്കാരായി നിലകൊണ്ടീടുന്ന ഇറ്റലിയിലെ കത്തോലിക്കരുടെ പ്രവർത്തനമാണ് പ്രശംസ അർഹിക്കുന്നു.
വിശപ്പിന്റെ മുൻപിൽ ഭക്ഷണവുമായി ഇറ്റലിയിലെ കത്തോലിക്കാ സഭ കൊറോണ കാലത്ത് ആയിരങ്ങൾക്ക് അത്താണിയായി തീരുന്നു.
ഇറ്റലിയിൽ നിലവിൽ ഷോപ്പിംഗിങ്ങിന് സൂപ്പർമാർക്കറ്റുകളിൽ കനത്ത നിയന്ത്രണമാണ്. നാലോ അഞ്ചോ പേരുള്ള ചെറു സംഘങ്ങളായിട്ടാണ് ഒരു നിശ്ചിത സമയത്ത് ആളുകളെ സൂപ്പർമാർക്കറ്റിനുള്ളിൽ കടത്തിവിടുന്നത്. ആ സമയ പരിധിക്കുള്ളിൽ ഷോപ്പിംഗ് പൂർത്തീകരിച്ച് ഇറങ്ങണം. എന്നാൽ ഫ്ളോറൻസ് അതിരൂപതയിൽ ഫാ.വിശാൽ ആന്റണി (കൊച്ചി രൂപത) സേവനം ചെയ്യുന്ന കാസ്തെൽ ഫിയോറെന്തീനൊയിലെ
സെന്റ്: വെർദിയാന ഇടവക ജനത കടുത്ത നിയന്ത്രണങ്ങളുള്ള ഷോപ്പിംഗിങ്ങിന് പോകുമ്പോൾ തങ്ങൾക്കു വേണ്ടി കരുതുന്ന ഒരു കിറ്റിനോടൊപ്പം മറ്റൊരു കിറ്റും കൂടെ കൈയ്യിൽ കരുതും. തങ്ങളുടെ കിറ്റിൽ വാങ്ങീടുന്ന സാധനങ്ങൾ കൈയ്യിൽ കരുതിയിരിക്കുന്ന മറ്റേ കിറ്റിലും വാങ്ങീടും. ബില്ലുകൾ അടച്ച് തങ്ങളുടെ കിറ്റ് വീട്ടിലേയ്ക്കും രണ്ടാമത്തെ കിറ്റ് ഇടവക പള്ളിയിലും എത്തിക്കും. ഇങ്ങനെ ലഭിക്കുന്ന കിറ്റുകൾ ചെന്നെത്തുന്നത് കൊറോണ കാലത്ത് ഒറ്റപ്പെട്ടു പോയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേയ്ക്കാണ്.
കൊറോണക്കാലത്ത് സ്വന്തം കുടുംബത്തെ കരുതുന്നതു പോലെ അപരന്റെ കുടുംബത്തിനും താങ്ങായി തീരുന്ന ഇറ്റലിയിലെ കത്തോലിക്കാ കുടുംബങ്ങൾ. അവരുടെ ഈ പ്രവർത്തനങ്ങളെ എത്രയധികം അഭിനന്ദിച്ചാലും മതിവരുകയില്ല.
കൊറോണയുടെ മുൻപിൽ ഇറ്റലിയിലെ കത്തോലിക്കാ സഭ ഭയന്നു നിൽക്കുകയല്ല മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിൽ ഉറച്ചു നിന്നുകൊണ്ട് പരസ്പര ഐക്യത്തിൽ നിന്നുകൊണ്ട് പോരാടുകയാണ്. ഇതുപോലെ തന്നെ ആരോഗ്യരംഗത്തും
സഭയുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്.
ഇറ്റലിയിലെ സഭ നമ്മുടെ മുൻപിൽ കാട്ടിത്തരുന്നത്
സുവിശേഷത്തിന്റെ വലിയൊരു
മാതൃകയാണ്. നമ്മുടെ പ്രാർത്ഥനകളിൽ ഇറ്റലിയിലെ ജനങ്ങളെ സമർപ്പിക്കാം.
തങ്ങളുടെ രാഷ്ട്രത്തോട് ചേർന്നു നിന്നു കൊണ്ടുള്ള അവരുടെ പ്രവർത്തനങ്ങൾക്കു ദൈവം ശക്തിപകരട്ടെ എന്ന് പ്രാർത്ഥിക്കാം.
Clinton Damian,Fr. Vishal Antony