കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടുതരാൻ തയ്യാറാണെന്ന് കത്തോലിക്കാസഭയുടെ അറിയിപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്.
കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡൻറ് കർദിനാൾ ജോർജ് ആലഞ്ചേരി ഫോണിൽ വിളിച്ചാണ് കത്തോലിക്ക ആശുപത്രികൾ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുതരാനുള്ള സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും കർദ്ദിനാൾ ഫോണിൽ പറഞ്ഞിരുന്നു. ആവശ്യം വന്നാൽ ആശുപത്രികളും ഡോക്ടർമാരും, നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം വിട്ടു നൽകാമെന്നും സൂചിപ്പിച്ചിരുന്നു.
ഇതിനോടാണ് അടിയന്തര ഘട്ടത്തിൽ സർക്കാരിന് ആവശ്യമായ പിന്തുണയുമായി മുന്നോട്ട് വന്ന് സഭയോട് നന്ദി പറയുന്നതായി ശ്രീ പിണറായി വിജയൻ തന്നെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുകയും ചെയ്തു അതു