അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കേരളയൂണിവേഴ്സിറ്റി റിട്ട. പ്രോവൈസ് ചാൻസിലർ ഡോ. കെവിൻ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവ് അനുഗൃഹ പ്രഭാഷണം നടത്തി. അതിരൂപത വികാർ ജനറൽ മോൺ. ഡോ. സി ജോസഫ്, കുടുംബ ശുശ്രൂഷ അസ്സി. ഡയറക്ടർ ഫാ. കാർവിൻ റോച്ച്, അഡ്വ. സെലിൻ എന്നിവർ ആശംസകളർപ്പിച്ചു. ശ്രീമതി അയോണഗ്രേയ്സ് കൃതജ്ഞതയർപ്പിച്ചു.
വിധവയുടെ കാണിക്കയും ബാലന്റെ അഞ്ചപ്പവും രണ്ട് മീനും ഉപമകൾ ഓർമ്മിപ്പിച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെ മാഹാത്മ്യം അതിരൂപതാദ്ധ്യക്ഷൻ കാരുണ്യപദ്ധതികളിൽ അണിചേരാൻ അതിരൂപതാംഗങ്ങളോട് അഭ്യർത്ഥിച്ചു.
നേതൃസംഗമത്തിൽ ശ്രീ. സതീഷ് ജോർജ്ജ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തി. കുടുംബശുശ്രൂഷ ഡയറക്ടർ റവ. ഡോ. ഏ ആർ ജോൺ കർമ്മപദ്ധതികളെ കുറിച്ച് വിവരിച്ചു. പ്രോ-ലൈഫ് പ്രവർത്തനങ്ങളെ കുറിച്ച് ശ്രീ. ആന്റണി പത്രോസ്, കാരുണ്യപദ്ധതികളെ കുറിച്ച് ശ്രീമതി. ആഗ്നസ് ബാബു വിശദീകരിച്ചു.
കാരുണ്യപദ്ധതികൾ യൂണിറ്റ്, ഇടവക തലങ്ങളിൽ വ്യാപിപ്പിച്ച് കരുണയുടെ സംസ്കാരം വളർത്തിയെടുക്കണമെന്നും സഹായമെത്രാൻ അനുഗൃഹപ്രഭാഷണത്തിൽ പറഞ്ഞു.
കുടുംബശുശ്രൂഷ പ്രവർത്തനങ്ങൾ ശ്ളാഹിനീയവും അതിന്റെ വിജയകരമായ നടത്തിപ്പ് മറ്റുള്ളവർ പഠനവിഷയമാക്കി മാതൃകയാക്കണമെന്ന് സമ്മേളം ഉദ്ഘാടനം ചെയ്ത ഡോ. കെവിൻ പറഞ്ഞു.
സമ്മളനത്തിൽ 50 പേർക്ക് സാന്ത്വനം മംഗല്യം പദ്ധതിയിലൂടെ വിവാഹ ധനസഹായവും 20 പേരെ കരുണമയൻ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തി പെൻഷൻ വിതരണവും നടത്തി.
ഓഖി ബാധിത കുടുംബങ്ങൾക്കുൾപ്പെടെ ഒരു കോടി നാല്പത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ വിവാഹ ധനസഹായം, കരുണാമയൻ പെൻഷൻ പദ്ധതിയിലൂടെ ഇരുപത്തി മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ, അതിരൂപതാദ്ധ്യക്ഷന്റെ ചാരിറ്റി ഫണ്ടിൽ നിന്ന് 27 രോഗികൾക്കായി മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരം രൂപയും മൊത്തം വിതരണം ചെയ്തു..