ഫ്രാൻസിസ് പാപ്പാ യൗസേപ്പിതാവിനോടുള്ള വർഷം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാസഭയ്ക്ക് നൽകിയ പ്രത്യേക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എല്ലാദിവസവും ചൊല്ലുന്ന പ്രാർത്ഥന ഉൾചേർത്തിരുന്നു.
നാൽപതു വർഷമായി ഫ്രാൻസീസ് പാപ്പ പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം ചൊല്ലുന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ മലയാള പരിഭാഷ.
“ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പ് പിതാവേ, അസാധ്യതകൾ സാധ്യതകളാക്കുന്ന അങ്ങയുടെ സഹായം, ഉത്കണ്ഠയുടെയും ബുദ്ധിമുട്ടുകളുടെയും ഈ സമയത്തു ഞാൻ അപേക്ഷിക്കുന്നു. ഗുരുതരവും കലുഷിതവുമായ സാഹചര്യങ്ങളെ അങ്ങയുടെ പരിപാലനയ്ക്കു ഞാൻ സമർപ്പിക്കുന്നു, അതു വഴി അവയ്ക്കു സന്തോഷകരമായ ഒരു പര്യാവസാനം ഉണ്ടാകട്ടെ.എൻ്റെ വാത്സല്യ ഭാജനമായ പിതാവേ, എൻ്റെ എല്ലാ ശരണവും അങ്ങയിലാകുന്നു. അങ്ങേയ്ക്ക് ഈശോയോടും മാതാവിനോടും കൂടെ എല്ലാം ചെയ്യാൻ സാധിക്കുന്നതിനാൽ അങ്ങയോടപേക്ഷിക്കുന്ന യാതൊന്നും ഫല ശ്യൂന്യമാകില്ലന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ നന്മ അങ്ങയുടെ ശക്തിയോളം മഹത്തരമാണന്നു എന്നെ കാണിക്കണമേ. ‘
ആമ്മേൻ.