തീരപ്രദേശത്തു നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജോലിക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവരോട് വിവേചനപരമായ നിലപാട് എടുക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം നഗരത്തിലെ പ്രാന്തപ്രദേശങ്ങളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം, വള്ളക്കടവ്, ബീമാപള്ളി വാർഡുകളിൽ കണ്ടെത്തിയതോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ തീരപ്രദേശങ്ങളിൽ നിന്ന് ജോലിക്കും മറ്റുമായി എത്തുന്നവരോട് വിവേചനപരമായ നിലപാടാണ് പൊതുസമൂഹം സ്വീകരിക്കുന്നതെന്ന ആക്ഷേപം രൂക്ഷമാകുന്നു. അത്യാവശ്യ ചികിത്സയ്ക്കെത്തുന്നവരോട് പോലും ചികിത്സ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്നുവെന്നും ജോലിക്ക് എത്തുന്നവരോട് അവധിയെടുത്തു വീട്ടിൽ ഇരിക്കുവാൻ ആവശ്യപ്പെടുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. അതിനിടെ കേരളത്തില്‍ ഇന്നലെ 416 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേരുൾപ്പെടുന്നുണ്ട്. അതിലെ 122 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.