കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന തരിശുഭൂമി കൃഷി പദ്ധതി തിരുവനന്തപുരം ബിഷപ്സ് ഹൗസ് കോമ്പൗണ്ടില്‍ ആരംഭം കുറിച്ചു. ജൂണ്‍ 24-ാം തീയതി ബുധനാഴ്ച ഉച്ചക്ക് തരിശുഭൂമിയിൽ തൈ നട്ടുകൊണ്ട് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. മീൻകൃഷിക്ക് ആരംഭം കുറിച്ചു കൊണ്ട് മീൻ കുഞ്ഞുങ്ങളെയും കുളത്തിൽ നിക്ഷേപിച്ചു. തദവസരത്തിൽ ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം നഗരസഭ മേയർ കെ.ശ്രീകുമാർ, മുന്‍ മന്ത്രി വി. ശിവൻകുട്ടി , വികാരി ജനറല്‍ മോണ്‍. സി. ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്വസ്ഥി ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും പങ്കെടുത്തു ..