വത്തിക്കാൻ: 22.10.2023 ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. “ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും” ഇരുവരും തങ്ങളുടെ ചിന്തകൾ കൈമാറിയതായി വത്തിക്കാനിലെ പ്രസ് ഓഫീസ് വെളിപ്പെടുത്തി.
ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് പാപ്പാ വിശുദ്ധ നാട്ടിൽ നടക്കുന്ന യുദ്ധത്തെ പരാമർശിച്ച് സമാധാനത്തിനും സംയമനത്തിനും വേണ്ടിയുള്ള തന്റെ അഭ്യർത്ഥന ആവർത്തിക്കുകയും യുദ്ധത്തിന്റെ ഇരകളോടും അവരുടെ കുടുംബങ്ങളോടും തന്റെ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ സാഹചര്യത്തെക്കുറിച്ചും, റഷ്യ – യുക്രെയ്ൻ യുദ്ധം പോലുള്ള സംഘർഷങ്ങളും പാപ്പാ അപലപിച്ചു. “യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്” എന്നും മനുഷ്യ സാഹോദര്യത്തിനെതിരായ വിനാശകരമായ ശക്തിയാണെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.