വത്തിക്കാൻ: സിനഡുസമ്മേളനത്തിൻറെ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം നടക്കും. 2024 ഏപ്രിൽ 28-മെയ് 2 വരെ റോമിലായിരിക്കും സമ്മേളനം. കത്തോലിക്കമെത്രാൻ സംഘങ്ങളും പൗരസ്ത്യ കത്തോലിക്കാ സഭകളും തിരഞ്ഞെടുത്തയക്കുന്ന മുന്നൂറോളം വൈദികരായിരിക്കും ഇതിൽ സംബന്ധിക്കുക. മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയവും വൈദികർക്കായുള്ള സംഘവും സംയുക്തമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇത് കേൾവിയുടെയും പ്രാർത്ഥനയുടെയും വിവേചിച്ചറിയലിന്റെയും ഒരു കൂടിക്കാഴ്ചയായിരിക്കുമെന്ന് ഇതെക്കുറിച്ചുള്ള സർക്കുലറിൽ പറയുന്നു. മെത്രാന്മാരുടെ സിനഡിൻറെ 2023 ഒക്ടോബറിൽ നടന്ന സമ്മേളനത്തിൻറെ തുടർച്ചയായ രണ്ടാം ഘട്ടം 2024 ഒക്ടോബറിൽ നടക്കും.