Report By : Neethu (Journalism Student St. Xavier’s College)
രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിതവും ക്രൈസ്തവ ദർശനവും ചർച്ചാവിഷയമാകുന്ന വെബീനർ ജൂലൈ 28 വൈകുന്നേരം ആറുമണിക്ക് നടക്കും. കെ.ആർ.എൽ.സി.സി ഹെറിറ്റേജ് കമ്മീഷനും കൊച്ചി, ആലപ്പുഴ, പുനലൂർ, കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ ഹെറിറ്റേജ് കമ്മീഷനുകളും സംയുക്തമായാണ് വെബീനർ സംഘടിപ്പിക്കുന്നത് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയുടെ പ്രോഗ്രാം കോഡിനേറ്റർ തിരുവനന്തപുരം അതിരൂപതാ ഹെറിറ്റേജ് കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ഫാ. സിൽവസ്റ്റർ കുരിസ് ആണ്.
വിവിധ മെത്രാന്മാർ പങ്കെടുക്കുന്ന ചടങ്ങിൽ കോട്ടാർ മെത്രാൻ റൈറ്റ് റവ.ഡോ.നസ്റൈൻ സുസൈ ആമുഖവും കെ. ആർ. എൽ.സി.സി
പ്രസിഡന്റ് റൈറ്റ് റവ.ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം നിർവഹിക്കും. കൊല്ലം രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ റൈറ്റ് റവ.ഡോ. അലക്സ് വടക്കുംതല,റവ.ഡോ. ജോൺകുളന്തൈ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. റൈറ്റ് റവ.ഡോ. സെൽവസ്റ്റൻ പൊന്നുമുത്തൻ ആണ് പരിപാടിയുടെ മോഡറേറ്റർ. “വേദസാക്ഷി ദേവസഹായത്തിന്റെ രക്തസാക്ഷിത്വം: സാമൂഹിക പശ്ചാത്തലവും കാലിക പ്രസക്തിയും “( ഡോ. എസ്. റൈമൺ ) “രക്തസാക്ഷി ദേവസഹായം പിള്ളയുടെ ജീവിതം : ഉദാത്തമായ അല്മായ പ്രേക്ഷിതത്വം “(ശ്രീ.ഇഗ്നേഷ്യസ് ഗോൺസാൽവസ്) ദേവ സഹായത്തിന്റെ ക്രിസ്തനുഭവവും ധീരസാക്ഷിത്വവും ( ശ്രീ ഇഗ്നേഷ്യസ് തോമസ് ) എന്നിവയാണ് വെബീനറിലെ മുഖ്യ വിഷയങ്ങൾ. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധജീവിതത്തെക്കുറിച്ച് ബോധപൂർവ്വവും സംഘടിതമായും ആക്ഷേപങ്ങളും ആരോപണങ്ങളുമുയരുന്ന സാഹചര്യത്തിൽ വെബ്ബിനാറിനേറെ പ്രസക്തിയുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ജൂലൈ 28 വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ 31481142037 എന്ന് മീറ്റിംഗ് ഐഡിയും 123456 പാസ്‌വേർഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്