കോട്ടയം : വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ പ്രവാസി അസോസിയേഷനായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻസ് അസോസിയേഷന് (VIMA) പുതിയ ഭരണസമിതി നിലവിൽ വന്നു. വനവാതുക്കര ഇടവകാംഗമായ ശ്രീ.റെനി ജോർജ് (UAE) പ്രസിഡന്റായും, മറയൂർ ദിണ്ഡുക്കൊമ്പു ഇടവകാംഗമായ ശ്രീമതി.ശാരിമോൾ ജോമോൻ (ISRAEL) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വിമാ ജനറൽ കമ്മിറ്റി മീറ്റിംഗിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ പിതാവ് പുതിയ സമിതിയെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 6 അംഗ കോർ കമ്മിറ്റിയെയും,22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വിജയപുരം രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ജസ്റ്റിൻ മഠത്തിൽപറമ്പിൽ പിതാവും, വിമ ഡയറക്ടർ റവ.ഫാ.ലിനൂസ് ബിവേര ചുള്ളിക്കാപറമ്പിൽ അച്ചനും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.
ശ്രീമതി.ടിന്റുമോൾ തോബിയസ് Saudi Arabia (വൈസ് പ്രസിഡന്റ്), ശ്രീ. ജോൺ സേവ്യർ Kuwait (സെക്രട്ടറി), ശ്രീമതി സ്വപ്ന ഗബ്രിയേൽ Israel (ട്രഷറർ). മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ആന്റണി മുണ്ടക്കൽ UAE, മത്തായി പി ജോൺ Malidives,റാനോഷ് രാജൻ UAE, അഖിലേഷ് അബ്രഹാം Saudi Arabia,Fr. ഫെലിക്സ് ദേവസ്യ Canada, ജോമോൻ ജോസഫ് Ireland, റെജി ടോം ജോർജ് UAE,രതീഷ് സി Oman,പ്രിയൻ ടൈറ്റസ് നെൽസൺ UAE,ജോസഫ് ലോബോ UAE,ഡേവിസൺ തോമസ് Ireland,മേരിദാസ് ആന്റണി Saudi Arabia,ജെൻസൺ തോമസ് UAE,നിഖിത ജോൺസൻ Ireland,അയറിൻ റോസ് വില്യം UAE,Fr. ജിൻസൺ തോമസ് Austria,ജോസഫ് അച്ചൻകുഞ്ഞ് Saudi Arabia,ബിൻസി സണ്ണി Israel, ജീൻ M തോമസ് UAE, തോമസ് മൂളയിൽ UAE, സതീഷ് D നെല്ലിമല UAE, ബിബിൻ ജോസഫ് UAE