വല്ലാർപാടം: പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഇക്കൊല്ലത്തെ തീർത്ഥാടനം 2023 സെപ്തംബർ 10 ന് തുടക്കമാകും. കിഴക്കൻ മേഖല തീർത്ഥാടന പതാകയുടെ പ്രയാണം എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ നിന്നുമാരംഭിക്കും. പ്രസ്തുത ചടങ്ങ് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറൻ മേഖല തീർത്ഥാടന ദീപശിഖാ പ്രയാണം വൈപ്പിൻ- വല്ലാർപാടം ജംഗഷനിൽ വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം 4.30 മണിക്ക് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ തീർത്ഥാടനത്തിന് തുടക്കം കുറിക്കും.
ഈ വർഷത്തെ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ 2023 സെപ്തംബർ 16 മുതൽ 24 വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് സെപ്തംബർ 11 മുതൽ 15 വരെ റവ. ഫാ. എബ്രഹാം കടിയക്കുഴി നയിക്കുന്ന വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കും.