റിപ്പോർട്ടർ: Jereesha (St. Xavier’s College Journalism student)
തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും കത്തോലിക്ക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും, ലോക് മഞ്ചും, ചേർന്ന് വ്യത്യസ്ത സാമൂഹിക പുരോഗമന പദ്ധതികൾക്ക് തുടക്കം കുറിച്ചു. കോവിഡ കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് റിലീഫ് ടീമുകൾ വഴി പ്രവർത്തന മേഖലയായ പുല്ലുവിളയിൽ മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു.
തിരുവനന്തപുരം അതിരൂപതയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി കാത്തോലിക്ക് ഹെൽത്ത് അസോസിയേഷന്റെ സഹായത്തോടെ ടി.എസ്. എസ്.എസ്. വഴി 175 ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവജനങ്ങൾക്കും ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു. സ്ത്രീശാക്തീകരണ പ്രോജക്റ്റിനെ ഭാഗമായി സ്ത്രീകൾക്ക് തയ്യൽ പരിശീലനം നൽകുന്നതോടൊപ്പം തയ്യൽ മെഷീനുകളും വിതരണം ചെയ്തു. അഞ്ചുതെങ്ങ് ഫൊറോനയിൽ 92, പുതുകുറിച്ചി ഫെറോന യിൽ 50,കഴക്കൂട്ടം ഫൊറോനയിൽ 32, പുല്ലുവിള ഫെറോന യിൽ 89, വലിയതുറയിൽ 11, തൂത്തൂർ ഫെറോന യിൽ 16,എന്നിങ്ങനെ 211 തയ്യൽ മെഷീനുകൾ ആണ് വിതരണം ചെയ്തത്. ഇവരുടെ തന്നെ നേതൃത്വത്തിൽ തയ്യൽ പരിശീലനത്തിൽ പങ്കെടുത്ത പാളയം ഫെറോന യിലെ ഏഴുപേർക്കും പേട്ട ഫെറോന യിൽ മൂന്നുപേർക്കും പരിപാടിയ്ക്കിടെതന്നെ തയ്യൽ മെഷീൻ വിതരണം ചെയ്യുകയും ചെയ്തു.
സ്ത്രീ ശാക്തീകരണം പ്രോജക്ടുമായി ബന്ധപ്പെടുത്തി സ്ത്രീ കുടുംബത്തിന്റെ വിളക്ക് ആണെന്നും. ഭിന്നശേഷിക്കാരായ കുട്ടികൾ ദൈവത്തിന്റെ സ്വന്തം മക്കളാണെന്നത് മറക്കരുതെന്നും അതിരൂപത സഹായ മെത്രാൻ അഭി. ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു.