തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാൾ ദിനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ ആഘോഷകരമായ ദിവ്യബലിക്ക് ശേഷം ദേവാലയങ്കണത്തിൽ പ്രതേകം ക്രമീകരിച്ചിരുന്ന വേദിയിൽ തിരുനാൾ ദിന വിളംബര ആഘോഷങ്ങളോടെ ഇടവക വികാരി റെവ. ഫാ. ജോർജ് ജി ഗോമസ് ക്രിസ്തുരാജത്വ പതാകഉയർത്തികൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
മുൻ മുഖ്യ മന്ത്രി ശ്രീ ഊമൻ ചാണ്ടി, ഗതാഗത വകുപ്പ് മന്ത്രി ശ്രീമാൻ ആന്റണി രാജു, മറ്റ് സാംസ്കാരിക പ്രവർത്തകർ വൈദികർ, സന്യാസി സന്യാസിനികൾ സഹവികാരിമാരായ റെവ. ഫാ. വിജിൽ, റെവ. ഫാ. ബിജോയ് ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ തൂടങ്ങിയവർ കൊടിയേറ്റ് കർമ്മങ്ങളിൽ പങ്കെടുത്തു.